പ്രശസ്ത നടി സൈറ ബാനു ആശുപത്രിയില്‍.
നടി സൈറ ബാനു ആശുപത്രിയിൽ
പ്രശസ്ത നടി സൈറ ബാനു ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് സൈറ ബാനു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നടിയിപ്പോള്‍.
അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു. ദിലീപ് കുമാറിന്റെ വിയോഗം അവരെ ഏറെ തളര്‍ത്തിയിരുന്നു. ജീവിക്കാനുള്ള തന്റെ കാരണത്തെ ദൈവം തട്ടിയെടുത്തെന്നാണ് ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ച് സൈറ പറഞ്ഞത്. അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സൈറ പറഞ്ഞു.
1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. അന്ന് സൈറയ്ക്ക് 22 വയസായിരുന്നു പ്രായം. ദിലീപ് കുമാറിന് 44ളും. 22 വയസ് പ്രായവ്യത്യാസമുള്ള ഇവരുടെ ബന്ധം വലിയ വാര്‍ത്തയായിരുന്നു.