ഞാന്‍ റബ്ബര്‍ സ്റ്റാമ്പെന്ന് കരുതണ്ട' ;മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ? തുറന്നടിച്ച് ഗവര്‍ണര്‍



തിരുവനന്തപുരം: സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നില്‍ക്കില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. ഈ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകര്‍ക്കാന്‍ ഗവണ്‍മെന്റ് തന്നെ ശ്രമിക്കുമ്പോള്‍ കൂട്ടു നില്‍ക്കാനാവില്ല. താന്‍ ചാന്‍സലറായി തുടരുമ്പോള്‍ സര്‍വകലാശാലകളിലെ എക്‌സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്ക് കൂട്ടു നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. സര്‍വകലാശാലകളിലെ സ്വയം ഭരണാവകാശം പരിപാവനമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു തുറന്ന പോരിനാണ് ഗവര്‍ണറുടെ നീക്കമെന്നതും ഇതിനോടകം വ്യക്തമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media