120Hz അമോലെഡ് ഡിസ്‌പ്ലേയും 50MP ട്രിപ്പിള്‍ ക്യാമറയുമായി വണ്‍പ്ലസ് 9RT


ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച വണ്‍പ്ലസ് 9 ശ്രേണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യ സ്‌പെഷ്യല്‍ ആയി അവതരിപ്പിച്ച വണ്‍പ്ലസ് 9R പതിപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് വണ്‍പ്ലസ് 9RT ആണ് പുത്തന്‍ താരം. ചൈനീസ് വിപണിയിലാണ് വണ്‍പ്ലസ് 9RTന്റെ അരങ്ങേറ്റം.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 3,299 യുവാന്‍ (ഏകദേശം 38,600 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,499 യുവാന്‍ (ഏകദേശം 40,900 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 3,799 യുവാന്‍ (ഏകദേശം 44,400 രൂപ) എന്നിങ്ങനെയാണ് വണ്‍പ്ലസ് 9RTയുടെ വിലകള്‍.

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസിലാണ് വണ്‍പ്ലസ് 9RT പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080x2,400 പിക്സല്‍സ്) സാംസങ് E4 അമോലെഡ് ഡിസ്പ്ലേയ്ക്ക് 20:9 ആസ്‌പെക്ട് റേഷ്യോയും, 1300 നിറ്റ് പീക്ക് ബ്രൈറ്റ്‌നസും, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. കൂടാതെ 1300 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും ഡിസിഐ 100 ശതമാനം ഡിസിഐ-പി 3 കളര്‍ ഗാമറ്റിനൊപ്പം ഈ ഡിസ്പ്ലേയ്ക്കുണ്ട്.

12 ജിബി വരെ LPDDR5 റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസ്സറാണ് വണ്‍പ്ലസ് 9RTയ്ക്ക്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറിനൊപ്പം, വണ്‍പ്ലസ് 9RTക്ക് 16 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും എഫ്/2.2 അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. 4K വീഡിയോ റെക്കോര്‍ഡിംഗ് ഈ കാമറ പിന്തുണയ്ക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 471 സെല്‍ഫി ക്യാമറയാണ്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (EIS) ഈ ക്യാമെറയ്ക്കുണ്ട്.

വണ്‍പ്ലസ് 9RT-ല്‍ ഡോള്‍ബി അറ്റ്‌മോസ് പിന്തുണയ്ക്കൊപ്പം ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കിയിട്ടുണ്ട്. 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 65T വാര്‍പ്പ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media