തകര്‍പ്പന്‍ ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ വില്‍പ്പന വരുന്നു
കോഴിക്കോട്: ഓണ്‍ലൈന്‍ പര്‍ച്ചേസ് പ്രേമികളെ സന്തോഷിപ്പിച്ച് ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ഈ മാസം. ജൂലൈ 26,27 തിയതികളിലാണ് ഉത്പ്പന്നങ്ങള്‍ക്ക് കിടിലന്‍ ഓഫറുമായി വില്‍പ്പന. കമ്പനിയുടെ ഇന്ത്യയിലെ പ്രൈം വില്‍പ്പനയുടെ അഞ്ചാം വാര്‍ഷികം കൂടിയാണിത്. വിവിധ വിഭാഗങ്ങളില്‍ ആയി കിടിലന്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭിക്കും. ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്കും ചില ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും അധിക ഓഫര്‍
ജൂലൈ 24 വരെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ചെറുകിട ബിസിനസുകാരില്‍ നിന്ന് ഓഫറുകളോടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം., 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.150 രൂപ വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുക.. മറ്റ് ഓഫറുകള്‍ക്ക് പുറമെയാണിത്. പ്രൈം വില്‍പ്പന തിയതികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 10 ശതമാനം ഓഫര്‍ ലഭിക്കും.
ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.
300-ഓളം പുതിയ ഉല്‍പ്പന്നങ്ങളും ആമസോണ്‍ വില്‍പ്പനയുടെ ഭാഗമായി അവതരിപ്പിക്കും. ജൂലൈ എട്ടു മുതല്‍ 24 വരെ വിവിധ സെല്ലര്‍മാരുടെ പ്രത്യേക ഡീലുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.കൊവിഡ് സാമ്പത്തിക പ്രതിസന്ധി നേരിട്ട കരകൗശല രംഗത്തുള്ളവര്‍, , ചെറുകിട ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വനിതാ സംരംഭകര്‍, നെയ്ത്തുകാര്‍, ശാക്തീകരിക്കുന്നതിനുംവില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി