സിപിഎമ്മിന്റെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയായി എന്‍പി കുഞ്ഞുമോള്‍
കല്‍പ്പറ്റ: സിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ തെരെഞ്ഞെടുത്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയാണ് എന്‍ പി കുഞ്ഞുമോള്‍. മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് എന്‍.പി. കുഞ്ഞുമോള്‍.സിപിഐഎം അമ്പലവയല്‍ ലോക്കല്‍ അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട് . 2001ല്‍ ആണ് കുഞ്ഞിമോള്‍ പാര്‍ട്ടി അംഗമാവുന്നത്. ജനാധിപത്യ മഹിളാഅസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അമ്പലവയല്‍ സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റാണ്. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് ബത്തേരി, മീനങ്ങാടി ഏരിയകള്‍ രൂപവത്ക്കരിക്കുകയായിരുന്നു.