വ്യാപാര മേഖലയിലെ പ്രതിസന്ധി: വ്യാപാരികള്‍
 കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി 


കോഴിക്കോട്: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ടി.പി.ആര്‍ മാനദണ്ഡത്തിലെ അശാസ്ത്രീയത തിരുത്തുക,  കോവിഡ് മാനദണ്ഡമനുസരിച്ച് എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുക, എന്നീ ആവശ്യങ്ങളുയര്‍ത്തി വ്യാപാരി വ്യവസായി സമിതി കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡണ്ട് വി.കെ.സി.മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വ്യാപാരികളുടെ പ്രയാസം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് വി.കെ.സി. മമ്മദുകോയ പറഞ്ഞു.   സി.കെ.വിജയന്‍, സൂര്യ അബ്ദുള്‍ ഗഫൂര്‍, ടി. മരക്കാര്‍, സി.വി ഇക്ബാല്‍, കെ.എം റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.


 ഷരീജ - വ്യാപാരി വ്യവസായി സമിതി വനിതാ വിംഗ്, പ്രജീഷ് കക്കോടി - സിമിന്റ് ഡീലേര്‍സ് സമിതി, ടി.വി.കുഞ്ഞായിന്‍ കോയ - മീറ്റ് ഡീലേര്‍സ് സമിതി, വി.വി. ബിന്ദു - ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്‌സ് സമിതി, റഷീദ് പേരാമ്പ്ര - കേരള പാരാമെഡിക്കല്‍ ലാബ് ഓണേഴ്‌സ് അസോസിയേഷന്‍, മുസ്തഫ കിണാശ്ശേരി - ചിക്കന്‍ വ്യാപാരി സമിതി എന്നിവര്‍ അഭിവാദ്യമര്‍ച്ചു. സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രധാന ടൗണുകളിലും  ഉള്‍പ്പെടെ മുന്നൂറ് കേന്ദ്രങ്ങളില്‍ ധര്‍ണ നടന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media