റെക്കോര്‍ഡ് വില്‍പ്പനയുമായി ഒല; രണ്ട് ദിവസം കൊണ്ട് വിറ്റത് 1,100 കോടിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍


ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ പുതുചരിത്രം രചിച്ച് ഒല. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടിയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല സ്‌കൂട്ടര്‍ അവതരണത്തിന് മുമ്പ് സ്വന്തമാക്കിയ റെക്കോഡ്.

നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ 1100 കോടിയുടെ വില്‍പ്പനയാണ് ഞങ്ങള്‍ നേടിയിരിക്കുന്നത്. മൂല്യത്തില്‍ അടിസ്ഥാനത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ്. വാഹന വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇകൊമേഴ്‌സ് ചരിത്രത്തില്‍ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളത്. നമ്മള്‍ ശരിക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ തന്നെയാണ് ജീവിക്കുന്നതെന്ന് വീണ്ടും തെളിയുന്നതായി ഒല ഗ്രൂപ്പ് സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ പറഞ്ഞു

ഒല ഇലക്ട്രിക്കിന്റെ പര്‍ച്ചേസ് വിന്‍ഡോ നിലവില്‍ അടച്ചിരിക്കുകയാണ്. എന്നാല്‍, റിസര്‍വേഷന്‍ ഇപ്പോഴും തുടരുന്നുണ്ട്. പര്‍ച്ചേസ് വിന്‍ഡോ നവംബര്‍ ഒന്നാം തിയതി വീണ്ടും തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് സിഇഒ പറഞ്ഞു. 

എസ്1, എസ്1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും. എസ്1 പ്രോയാണ് ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്1 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചും 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1ല്‍ 2.98 സണവ ബാറ്ററി പാക്കും എസ്1 പ്രോയില്‍ 3.97 സണവ ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ആറര മണിക്കൂറാണ് എടുക്കുന്നത്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media