ഇറാഖില്‍ നിന്നും അമേരിക്ക സൈന്യത്തെ തിരിച്ചുവിളിക്കുന്നു
ഇറാഖില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ സൈന്യത്തെ തിരിച്ചുവിളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അതേസമയം ഇറാഖ് സേനയ്ക്ക് പരിശീലനവും ഉപദേശവും നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായും പിന്‍മാറുന്നതിന് പിന്നാലെയാണ് ഇറാഖില്‍ നിന്നുള്ള പിന്‍മാറ്റവും പ്രഖ്യാപിച്ചിരിക്കുന്നത്.
2003 ലാണ് ഇറാഖില്‍ സദ്ദാം ഹുസൈന്‍ ഭരണകുടത്തിന് എതിരെ അമേരിക്ക അധിനിവേശം നടത്തിയത്. നിലവില്‍ അമേരിക്കയുടെ 2,500 സൈനികര്‍ മാത്രമാണുള്ളത്. ഇവര്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കി വരികയാണ്.
വിവിധയിടങ്ങളില്‍ നടന്നുവരുന്ന വിമതരുമായുള്ള പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണമായി പിന്‍മാറും.