പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തു സംഭവം: അസ്വാഭാവികത ആരോപിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി


മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്നും കാടിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിക്രമിച്ചു കയറിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കാനും  സംഘടന ആലോചിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കഴുത്തിലെ മുറിവുകള്‍ ആണ് മരണ കാരണമെന്നും കണ്ടെത്തിയിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നി?ഗമനം.

പഞ്ചാരക്കൊല്ലിയില്‍ ജനുവരി 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനം വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. കടുവക്കായി തെരച്ചില്‍ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി  ആര്‍ആര്‍ടി സംഘാംഗമായ ജയസൂര്യയ്ക്ക് നേരെ കടുവയുടെ ആക്രമണമുണ്ടായി. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു. അതിനിടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media