ദുബൈ മെട്രോയ്ക്ക് ഇന്ന് 12 വയസ്സ്
ദുബൈ: നഗരത്തിലെ ഗതാഗത സംവിധാനത്തെ അപ്പാടെ മാറ്റിയെടുത്ത ദുബൈ മെട്രോയുടെ കുതിപ്പ് തുടങ്ങിയിട്ട് ഇന്ന് 12 വര്‍ഷം. 2009 സെപ്തംബര്‍ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയ മെട്രോ 12 വര്‍ഷം പിന്നിടുമ്പോള്‍ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വഹിച്ചാണ് യാത്ര തുടരുന്നത്. ഓരോ വര്‍ഷവും നീളം കൂടി വരുന്ന മെട്രെ ലൈന്‍ ഇപ്പോള്‍ ഓടിയെത്തുന്നത് 75 കിലോമീറ്റര്‍ ദൂരത്തേക്കാണ്. ആദ്യം റെഡ് ലൈനിലായിരുന്നു ഓട്ടം തുടങ്ങിയത്. രണ്ട് വര്‍ഷത്തിന് ശേഷം 23 കിലോമീറ്റര്‍ നീളത്തില്‍ ഗ്രീന്‍ ലൈന്‍ സ്ഥാപിച്ചു. യൂനിയന്‍, ബുര്‍ജ്മാന്‍ സ്റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മില്ഡ ബന്ധിപ്പിച്ചിരുന്നത്.
ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ സംവിധാനം കൂടിയാണ് ദുബൈ മെട്രോ. 12 വര്‍ഷത്തിനിടെ 170 കോടിയാത്രക്കാര്‍ സഞ്ചരിച്ചു എന്നാണ് കണക്ക്. 2010 ല്‍ 3.9 കോടി യാത്രികരായിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 6.9 കോടിയായി ഉയര്‍ന്നു.