ഉത്സവകാലത്ത് ഇളവ് നല്‍കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി
ഉത്സവകാലത്ത് ഇളവ് നല്‍കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണം ഉത്സവകാലത്ത് നല്‍കിയ ഇളവുകളാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.