വയസ്സ് 98, കൊവിഡിനെ അതിജീവിച്ച്
 മലയാളികളുടെ സ്വന്തം മുത്തച്ഛന്‍


ലോകം മുഴുവന്‍ കൊവിഡ് ഭീതി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. നിരവധിപേര്‍ക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ഒട്ടനവധി സിനിമാ താരങ്ങള്‍ക്കും കൊവിഡ് വരികയുണ്ടായി. ഇപ്പോഴിതാ 98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ചിരിക്കുകയാണ് മലയാള സിനിമയുടെ സ്വന്തം മുത്തച്ഛനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.ന്യുമോണിയയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹം കൊവിഡ് പൊസിറ്റീവായതായി അറിഞ്ഞത്. ശേഷം ഏതാനും ദിവസം ചികിത്സയിലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായതായി മകന്‍ ഭവദാസന്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുകായണ്.

ന്യുമോണിയ വന്ന് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ചപ്പോള്‍ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ശേഷം ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ ശേഷം വീണ്ടും പനി ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പൊസിറ്റീവാകുകയായിരുന്നു. രണ്ട് ദിവസം ഐസിയുവിലായിരുന്നു. അതിനുശേഷം ഇപ്പോള്‍ രോഗം ഭേദമായിരിക്കുകയാണ്. ഇളയമകന്‍ ഹൈക്കോടതി ജഡ്ജിയായ പി.വി കുഞ്ഞികൃഷ്ണനാണ്. അദ്ദേഹത്തോടൊപ്പം വടുതലയിലെ വീട്ടിലായിരുന്നു ഏറെനാള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞിരുന്നത്.


'ദേശാടന'ത്തിലെ മുത്തച്ഛന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്‌സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media