സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, കേന്ദ്ര പൊലീസിന്റെ സുരക്ഷ വേണം: സ്വപ്ന


കൊച്ചി: സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും കേന്ദ്ര സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ അപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പെടെ ഭീഷണി ഉണ്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. ഇഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനമനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സ്വപ്ന  ഹര്‍ജി നല്‍കിയത്. എം.ആര്‍ അജിത്ത് കുമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ ചുറ്റുമുള്ള പൊലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിന്‍വലിക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു. ഇഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ പ്രത്യേക സുരക്ഷയില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് ഇഡി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.അതിനിടെ, സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്വന്തം നിലയില്‍ സ്വപ്‌ന സുരേഷ് ബോഡി ഗാര്‍ഡുകളെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയോഗിച്ചത്. ഇവര്‍ മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media