സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ വില 34,680 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് നാനൂറ് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍ വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന 4335 രൂപയായി.
ശനിയാഴ്ച പവന്‍ വില 600 രൂപ ഇടിഞ്ഞിരുന്നു. ഈ മാസം ഇതുവരെ 1320 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട.്
വരും ദിവസങ്ങളിലും സ്വര്‍ണ വില ഇടിയാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.