സെപ്തംബറിലും കേരളത്തില്‍ മഴ സാധ്യത കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്



തിരുവനന്തപുരം: ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്ന് കാലാവസ്ഥ വിഭാഗം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബര്‍ മാസത്തെ പ്രവചന പ്രകാരം കേരളത്തില്‍ സാധാരണ / സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത.

ഒറ്റപ്പെട്ട ചില മേഖലയില്‍ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാ?ഗം നല്‍കുന്നുണ്ട്. അതേസമയം, ഔദ്യോഗികമായി 122 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം 92 ദിവസം  പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എംഎം ആണ്. എന്നാല്‍, ഇതുവരെ ലഭിച്ചത് 911.6 എംഎം മഴ മാത്രമാണ്.

എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.  ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%),  പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂര്‍ (-52%) എന്നിങ്ങനെയാണ് കണക്കുകള്‍. മൂന്ന് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ ( 2576.8 mm)  33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ജൂണില്‍ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് ലഭിച്ചത്  260.3 എംഎം മഴ മാത്രമാണ്. 60 ശതമാനമാണ് കുറവ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചു.  653. 5 എംഎം ലഭിക്കേണ്ട ജൂലൈ മാസത്തില്‍ ലഭിച്ചത് 592 എംഎം മഴയാണ്. ഒമ്പത് ശതമാനത്തിന്റെ കുറവാണ് വന്നത്. 123 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോര്‍ഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media