കൊവിഡ് എമർജൻസികൾക്ക് പ്രിയോരിറ്റി ഡെലിവറിയുമായി സൊമാറ്റോ.
കൊറോണ വൈറസ് ബാധിച്ച് ഒറ്റയ്ക്ക് താമസിക്കുകയും ക്വാറന്റൈനിൽ കഴിയുകയും ചെയ്യുന്നവർക്ക് പ്രിയോരിറ്റി ഡെലിവറിയുമായി സൊമാറ്റോ.ഏപ്രിൽ 21 നാണ് കൊവിഡ് എമർജൻസികൾക്ക് പ്രിയോരിറ്റി ഡെലിവറി സംവിധാനം ആരംഭിക്കുന്ന വിവരം സൊമാറ്റോ അറിയിച്ചത് .ഇത്തരം ഭക്ഷണ പാക്കറ്റുകളിൽ കൊവിഡ് എമർജൻസി എന്ന് രേഖപ്പെടുത്തുകയും ചെയ്യും. കൊറോണ വൈറസ് ബാധിച്ച് ഒറ്റയ്ക്ക് താമസിക്കുകയും ക്വാറന്റൈനിൽ കഴിയുകയും ചെയ്യുന്നവർക്ക് ഏറെ സഹായകമാകുന്നതാണ് സൊമാറ്റോയുടെ പ്രഖ്യാപനം. സൊമാറ്റോ ആപ്ലിക്കേഷനിൽ കൊവിഡ് എമർജൻസിക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ഓർഡറുകൾ വിതരണം ചെയ്യുകയെന്നും ആയിരക്കണക്കിന് റസ്റ്റോറന്റുകളുമായി സഹകരിച്ചായിരിക്കും ഇതെന്നും സൊമാറ്റോ വക്താവ് കൂട്ടിച്ചേർത്തു. ഇതോടെ സൊമാറ്റോ ഉപയോക്താക്കൾക്ക് കൊവിഡ് എമർജൻസി എന്ന് രേഖപ്പെടുത്തി ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും.