മ്യാന്‍മര്‍ ഭൂചലനത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര സേവനത്തിന് ഹെല്‍പ് ലൈന്‍ നമ്പര്‍
 


മ്യാന്‍മറിലെ ഭൂകമ്പത്തില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തത്തില്‍ നിരവധി പേര്‍ മരിക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.  
നീപെഡോ: നൂറുകണക്കിന് ആളുകള്‍ മരിച്ച മ്യാന്‍മറിലുണ്ടായ വമ്പന്‍ ഭൂചലനത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അതേസമയം, ഭൂകമ്പത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ താറുമാറായി. ദുരന്ത പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്തെ സുപ്രധാന ദേശീയപാതകള്‍ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മാറിലുണ്ടായത്. 

ഇന്നലെ ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.  മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടുണ്ട്.തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

Hello World! https://racetrack.top/go/hezwgobsmq5dinbw?hs=61fb20a3332ca372ee7dbb1d7002bbd9&

l0n52r

Leave a reply

Social Media