ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചു; എംവി ഗോവിന്ദനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
 



കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്. ക്രൈസ്തവ സന്യാസത്തെ അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാര്‍ഹവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അഭിപ്രായപ്പെട്ടു. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴില്‍ ആണെന്ന്  വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

ഇന്ത്യയില്‍ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദന്‍ ആശങ്കപ്പെടേണ്ടതെന്നും അവര്‍ പറഞ്ഞു. ഇന്നാട്ടില്‍ത്തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാര്‍ഗങ്ങളുമൊക്കെ നടത്തി ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദന്‍  മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതില്‍ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media