ലാഹോറില്‍ മൂന്ന് ഉഗ്ര സ്‌ഫോടനങ്ങള്‍
 



ദില്ലി: പാകിസ്ഥാനിലെ ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഇന്ന് ലാഹോറില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട് വന്നത്. പിന്നാലെ കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി അടച്ചു. ലാഹോറിന്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. 

അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു. പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media