ഗള്‍ഫിലെ  അഞ്ച് മികച്ച സ്ത്രീ സൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി ദുബായ് കസ്റ്റംസ്


ദുബൈ: ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി ദുബൈ കസ്റ്റംസ്. 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' എന്ന സംഘടനയുടെ അടുത്തിടെ പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സ്ഥാപനത്തിനുള്ളിലെ വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദത്തിന്റെ തോത് എന്നിവ വിലയിരുത്തിക്കൊണ്ട് പൊതു, സ്വകാര്യ മേഖലയിലെ 450 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണിത്.

വനിതാ ജീവനക്കാരെ ശാക്തീകരിക്കാന്‍ നിരവധി സംരംഭങ്ങളും പരിപാടികളുമാണ് ദുബൈ കസ്റ്റംസ് നടപ്പാക്കിയത്.ഇതിനുള്ള അംഗീകാരം കൂടിയാണിതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്ചു. ഈ അംഗീകാരത്തിന് തങ്ങളുടെ വനിതാ ജീവനക്കാരെ അഭിനന്ദിക്കുന്നതായി പോര്‍ട്ട്‌സ്, കസ്റ്റംസ് ആന്റ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ സിഇഒയും കസ്റ്റംസ് ഡയറക്ടര്‍ ജനറലുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.

ദുബായ് കസ്റ്റംസില്‍ 741 വനിതാ ജീവനക്കാരാണുള്ളത്. ഇത് ആകെ മാനവ വിഭവ ശേഷിയുടെ 30 ശതമാനമാണ്. പരിശോധന, ഫീല്‍ഡ് ജോലികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീ ജീവനക്കാര്‍ക്ക് ദുബൈ കസ്റ്റംസില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് എച്ച്.ആര്‍ ഡിവിഷനിലെ കോര്‍പ്പറേറ്റ് കള്‍ച്ചര്‍ മേധാവി ഇമാന്‍ താഹിര്‍ പറഞ്ഞു. സജീവവും ശ്രദ്ധേയവുമായ പങ്കാണ് അവര്‍ വഹിക്കുന്നത്. കൂടുതല്‍ ക്രിയാത്മകവും ഉല്‍പാദനക്ഷമവുമായിരിക്കാന്‍ തൊഴിലിടം ഏറ്റവും മികച്ചതാക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും എച്ച്.ആര്‍ മേധാവി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media