ട്രാഫിക് നിയമലംഘനം പതിവാണോ
ഇനി നിങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടും
ദില്ലി: ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം കൂടും. സീറ്റ് ബെല്‍ട്ട്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, അമിതവേഗത എന്നിവയുള്‍പ്പടെയുള്ള ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്കാണ് അധിക പ്രീമിയം ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഡല്‍ഹിയിലാണ് പുതിയ നിയമം ആദ്യമായി നടപ്പാക്കുക. പിന്നീട് അധികം താമസിക്കാതെ ഇന്ത്യയിലുടനീളം നിയമം നടപ്പാക്കാനാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. ഐആര്‍ഡിഎഐ വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനുള്ള പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ട്രാഫിക് പോലീസ് വകുപ്പുകളില്‍ നിന്നും ഇന്‍ഷൂറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിവരങ്ങള്‍ ശേഖരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കും. പിന്നീട് വാഹനങ്ങളുടെ പോളിസി പുതുക്കുമ്പോള്‍ അവസാനത്തെ രണ്ട് വര്‍ഷം വാഹനം നടത്തിയ ട്രാഫിക്ക് നിയമലംഘനങ്ങളുടെ റെക്കോര്‍ഡ് നോക്കി മാര്‍ക്കിട്ട് അതിനനുസരിച്ചാകും പ്രീമിയത്തില്‍ വര്‍ധന വരുത്തുക.
മികച്ച ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടി വാഹനയാത്രക്കാര്‍ക്ക് ഇളവും അനുവദിക്കും. ഒരോ നിയമ ലംഘനത്തിനും വ്യത്യസ്ത പോയിന്റാണ് നല്‍കുക. ഈ പോയിന്റ് എല്ലാം കൂട്ടിയാകും പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ മാറ്റം വരുത്തുക. 20 പോയിന്റില്‍ താഴെയാണ് നിയമ ലംഘനത്തിന്റെ തോതെങ്കില്‍ വാഹനങ്ങള്‍ക്ക് അധിക പ്രീമിയം ചുമത്തില്ല. 20-40 നും ഇടയിലാണെങ്കില്‍ പ്രമീയം തുകയില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 100 രൂപയും മറ്റുള്ളവയ്ക്ക് 300 രൂപയും അധികം നല്‍കണം. വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള മൊത്തം പോയിന്റ് നില അനുസരിച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് 750 രൂപവരെയും മറ്റുള്ളവയ്ക്ക് 1500 രൂപ വരെയും അധികം ഇന്‍ഷുറന്‍സ് പ്രീമിയം വരാം.