പാലാ സെന്റ് തോമസ് കൊളേജില്‍ സഹപാഠിയെ കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍
കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്നരയോടെയാണ് സംഭവം. കൂത്താട്ടുകുളം സ്വേദേശി അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ നിതിനയുടെ സഹപാഠിയാണെന്ന് അറിയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫുഡ് ടെക്നോളജി വിഭാഗത്തില്‍ പഠിച്ചിരുന്ന ഇരുവരും പരീക്ഷ പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെയില്‍ കത്തിവീശി കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ടാണ് എല്ലാവരും സ്ഥലത്ത് എത്തുന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിനു ശേഷം കാമ്പസില്‍ തന്നെ തുടര്‍ന്ന പ്രതിയെ പോലീസ് എത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കാമ്പസ് പ്രവര്‍ത്തിക്കാത്തതിനാല്‍ കുട്ടികളെ പറ്റി ഏറെ വിവരങ്ങള്‍ അറിയില്ലെന്നാണ് .കോളേജ് പ്രിന്‍സിപ്പാല്‍ പ്രതികരിച്ചത്. അതി ക്രൂരവും പൈശാചികവുമായ കൊലപാതകമാണിതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.