ഒഴിവുസമയങ്ങള്‍ പാഴാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് ആളുകളെ മാനസിക സമ്മര്‍ദ്ദത്തിലേക്കും വിഷാദ രോഗത്തിലേക്കും നയിക്കുമെന്ന് ഗവേഷകര്‍


ന്യൂയോര്‍ക്ക്: ഒഴിവുസമയങ്ങള്‍ പാഴാക്കുന്നത് മനുഷ്യനെ വിഷാദരോഗിയാക്കുമെന്ന് പഠനം. ഒഴിവു സമയങ്ങള്‍ ഇഷ്ടപെട്ട രീതിയില്‍ ചിലവഴിക്കാനാകാതെ പാഴാക്കി കളയുന്നത് മനുഷ്യനെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് വിഷാദ രോഗത്തിലേക്കും നയിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പഠനപ്രകാരം ആളുകളില്‍ ഭൂരിഭാഗം പേരും ഒഴിവ് സമയങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്.
വെറുതെ ഒഴിവു സമയം പാഴാക്കി കളയുമ്‌ബോള്‍ ഇത്തരക്കാര്‍ക്ക് കടുത്ത നിരാശയാണ് ഉണ്ടാവുന്നത്. ഒഴിവ് സമയങ്ങള്‍ വിശ്രമിക്കുന്നത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും സംഘര്‍ഷം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിശ്രമിക്കുന്നത് വെറുതെ സമയം പാഴാക്കലാണോ എന്ന സംശയം ഉളവാക്കുന്നവരാണ് പലരും.ഇതാണ് പലരെയും മാനസിക സംഘര്‍ഷത്തിലാക്കുന്നതെന്നാണ് അമേരിക്കയിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.


 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media