പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന
കോഴിക്കോട്: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ലിറ്ററിന് 28 പൈസയാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.29 രൂപയായി. ഡീസലിന് 92.64 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.53 രൂപയാണ് വില. ഡീസലിന് 90.98 രൂപയും. കോഴിക്കോട് പെട്രോളിന് 95.58 രൂപയും ഡീസലിന് 91.01 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.31 രൂപയാണ് വില. ഡീസലിന് 86.22 രൂപയും. മുംബൈയില്‍ ലിറ്ററിന് 100 രൂപയും കടന്ന് പെട്രോള്‍ വില. ഒരു ലിറ്റര്‍ പെട്രോളിന് 101.51 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 93.59 രൂപയും.
ജൂണ്‍ മാസത്തില്‍ ഇതു മൂന്നാം തവണയാണ് വില വര്‍ധന.