ക്രിമിനൽ കേസുകളിൽ പ്രതികളായ കേരളത്തിലെ ജനപ്രതിനിധികളുടെ പട്ടിക സുപ്രിംകോടതിയിൽ.
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജിയിൽ കേരളത്തിൽ എം.പിമാരും, എം.എൽ.എമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച് കേരളം.
വിവിധ കോടതികളിലായി ജനപ്രതിനിധികൾ പ്രതിയായിട്ടുള്ള 547 കേസുകളാണ് പരിഗണനയിലെന്ന് സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി റജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്.
എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകൾ തീർപ്പാക്കാനുണ്ട്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കുകളാണിതെന്നും ഹൈക്കോടതി റജിസ്ട്രാർ അറിയിച്ചു.