ഇന്നലെ വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
കഴിഞ്ഞ 6 ദിവസത്തിനിടെ ഇന്നലെയാണ് വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. യുഎസ് ട്രഷറി വരുമാനം ക്രമപ്പെട്ടതും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്ന മൂഡീസിന്റെ പ്രചവനവും വിപണിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു. ഇന്നലെ രാവിലെ ആഗോള വിപണികളിലെ തകര്‍ച്ച പ്രമാണിച്ച് നഷ്ടത്തിലാണ് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ 11 മണിയോടെ ചിത്രം മാറി. 1.74 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് അമേരിക്കയുടെ ട്രഷറി വരുമാനം നിജപ്പെട്ടതോടെ വിപണി നേട്ടത്തില്‍ ചുവടുവെച്ചു. നടപ്പു വര്‍ഷം ഇന്ത്യയുടെ സമ്പദ്ഘടന 12 ശതമാനം വളരുമെന്ന മൂഡീസിന്റെ പ്രചവനവും ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ട്.
എഫ്എംസിജി, മെറ്റല്‍ കമ്പനികളുടെ കുതിപ്പ് വിപണിയുടെ മുന്നേറ്റത്തിന് അടിത്തറ പാകി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ 2 ശതമാനം വീതമാണ് നേട്ടം കുറിച്ചത്. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1 ശതമാനം വീതവും ഉയര്‍ന്നു. ഇതേസമയം, നിഫ്റ്റി റിയല്‍റ്റി സൂചിക മാത്രമാണ് ഇന്ന് തകര്‍ച്ച രേഖപ്പെടുത്തിയത് (0.7 ശതമാനം നഷ്ടം). വെള്ളിയാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 186 പോയിന്റ് ചാടി 14,744 നില കയ്യടക്കി (1.28 ശതമാനം നേട്ടം). ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 642 പോയിന്റ് ഉയര്‍ന്ന് 49,858 നില കുറിച്ചു (1.3 ശതമാനം നേട്ടം). ദിവസ വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 50,003 പോയിന്റും നിഫ്റ്റി 14,788 പോയിന്റും കയ്യടക്കിയിരുന്നു. ഹിന്ദുസ്താന്‍ യുണിലെവര്‍, പവര്‍ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്‌സ്, ഗെയില്‍, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളാണ് ഇന്ന് നിഫ്റ്റിയില്‍ വലിയ മുന്നേറ്റം നടത്തിയത്. മറുഭാഗത്ത് എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, ടെക്ക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റന്‍, ഓഎന്‍ജിസി ഓഹരികള്‍ നഷ്ടത്തില്‍ ഇടപാടുകള്‍ മതിയാക്കി. വിപണിയുടെ ഇന്നത്തെ സംഗ്രഹം ചുവടെ കാണാം. നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനം ഉയര്‍ന്ന് 34,161 പോയിന്റിലെത്തി; ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും മുന്നേറ്റില്‍ നിര്‍ണായകമായി. മിഡ്ക്യാപ് സൂചികയില്‍ പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കെമിക്കല്‍സ്, ഇന്‍ഫോ എഡ്ജ് ഇന്ത്യ ഓഹരികള്‍ തിളങ്ങി. നിഫ്റ്റിയില്‍ റിലയന്‍സും എഫ്എംസിജി സ്റ്റോക്കുകളും വന്‍ നേട്ടം കുറിച്ചു. ഹിന്ദുസ്താന്‍ യുണിലെവര്‍ കഴിഞ്ഞ ഏഴാഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിനവും ഐടിസി ഓഹരികള്‍ കുതിച്ചു. നിഫ്റ്റിയില്‍ നാല്‍പ്പതിലേറെ സ്റ്റോക്കുകള്‍ നേട്ടത്തില്‍ ദിനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത് .