കോഴിക്കോട് പോലീസ് വാഹന പരിശോധന കര്‍ശനമാക്കി
കോഴിക്കോട്: കോഴിക്കോട് സിറ്റിയില്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് വാഹന പരിശോധന കര്‍ശനമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് സിറ്റിയില്‍ യാത്രാപാസോ അനുമതിയോ ഇല്ലാതെ വാഹനങ്ങള്‍ വ്യാപകമായി റോഡില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതായിരിക്കും. ഇതിനായി ജില്ലയിലെ 51 സ്ഥലങ്ങളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും എസ്എച്ച്ഒമാരുടെയും നേതൃത്വത്തില്‍ വാഹന പരിശോധന തുടങ്ങി. കര്‍ശന പരിശോധന മൂന്നു ദിവസം തുടരും