മികച്ച പ്രോസസ്സറും 65W ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഒപ്പോ K9 5ജി അവതരിപ്പിച്ചു
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ചൈനീസ് പ്രധാനികളായ ഒപ്പോ K9 5ജി എന്ന പേരില്‍ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. കമ്പനിയുടെ സ്വന്തം നാടായ ചൈനയില്‍ ആണ് ഒപ്പോ K9 5ജിയുടെ അവതരണം നടന്നത്. മികച്ച പ്രോസസ്സര്‍ എന്ന് പേരെടുത്തിട്ടുള്ള ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 768g SoC പ്രോസസ്സര്‍, 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 2 മണിക്കൂര്‍ വരെ ഫോണ്‍ ഉപയോഗിക്കാവുന്ന 65W ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുമായെത്തിയിരിക്കുന്ന ഒപ്പോ K9 5ജിയുടെ മറ്റൊരു സവിശേഷത 64-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമെറായാണ്.
ഒപ്പോ K9 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 1,899 യുവാന്‍ (ഏകദേശം Rs 21,600 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,199 യുവാന്‍ (ഏകദേശം Rs 25,000 രൂപ) എന്നിങ്ങനെയാണ് വില. ബ്ലാക്ക്, ഗ്രേഡിയന്റ് നിറങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഒപ്പോ K9 5ജി അധികം താമസമില്ലാതെ ഇന്ത്യയടക്കമുള്ള ആഗോള വിപണയിലുമെത്തും.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1 ല്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം (നാനോ) ഫോണ്‍ ആണ് ഒപ്പോ K9 5ജി. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 180 ഹെര്‍ട്‌സ് വരെ ടച്ച് സാമ്പിള്‍ റേറ്റ്, 91.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 20:9 ആസ്‌പെക്ട് റേഷ്യോ, 410 പിപി പിക്സല്‍ ഡെന്‍സിറ്റി എന്നിവയുള്ള 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഫോണിന്. അഡ്രിനോ 620 ജിപിയുവുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 768 ജി SoC പ്രൊസസ്സറാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്.
ഗെയിം കളിലുന്ന സമയങ്ങളില്‍ ഫോണിന്റെ താപനില കൂടുന്നത് ഒഴിവാക്കാന്‍ മെച്ചപ്പെട്ട വലിയ ഏരിയ വിസി ലിക്വിഡ്-കൂള്‍ഡ് ഹീറ്റ് സിങ്ക് കോപ്പര്‍ പ്ലേറ്റ്, മള്‍ട്ടി-ലെയര്‍ തെര്‍മല്‍ കണ്ടക്റ്റീവ് ഗ്രാഫൈറ്റ് ഷീറ്റ് എന്നിവ ഓപ്പോ K9 5ജിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
എഫ് / 1.7 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഒരു എഫ് / 2.4 ലെന്‍സുള്ള മാക്രോ ഷൂട്ടര്‍ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമെറായാണ് ഒപ്പോ K9 5ജിയ്ക്ക്. എഫ് / 2.4 അപ്പര്‍ച്ചറുള്ള 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ആണ് പുത്തന്‍ ഒപ്പോ ഹാന്‍ഡ്‌സെറ്റിന്.
65W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,300 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ K9 5ജിയില്‍. 35 മിനിറ്റിനുള്ളില്‍ ഒപ്പോ K9 5ജിയെ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. വൈഫൈ 5, 5ജി, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഹാന്‍ഡ്സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍.