പെട്രോള്‍ വില കുതിക്കുന്നു; ഇന്നും വര്‍ധിപ്പിച്ചു.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചു. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു.
ഇന്നലെ ഞായറാഴ്ച പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്. രണ്ടുമാസത്തിനിടെ പെട്രോളിന് 34 തവണയും ഡീസലിന് 33 തവണയുമാണ് വില വർധിപ്പിച്ചത്. നികുതി നിരക്കുകളിലെ വ്യത്യാസംമൂലം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ നേരിയ വിത്യാസം ഉണ്ടാകും .