മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. . തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രി കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചത് .
ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.