കോഴിക്കോട്: പ്ലസ്ടുവിനുശേഷം ജര്‍മ്മനിയില്‍ സ്‌റ്റൈപ്പന്റോടെ വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി എംപ്ലോയര്‍ അഭിമുഖം ഡിസംബര്‍ 29 ന് പൂര്‍ത്തിയാകും.ഡിസംബര്‍ 27 മുതല്‍ തിരുവനന്തപുരം ഗോകുലം ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍ 18 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സ്റ്റേറ്റിലെ കോട്ട്ബുസിലുളള മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലൗസിറ്റ് - കാള്‍ തീമിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. യൂണിവേഴ്‌സിറ്റി പ്രതിനിധികളായ അന്താരാഷ്ട്ര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷന്‍ പ്രോഗ്രാം ടീം ലീഡര്‍ കാട്രിന്‍ പിഷോണ്‍, ഇന്റഗ്രേഷന്‍ ഓഫിസര്‍, നഴ്‌സിംഗ് ആന്‍കെ വെന്‍സ്‌കെ , ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ (Bundesagentur für Arbeit) ഭാഗമായ സെന്‍ട്രല്‍ ഫോറിന്‍ ആന്‍ഡ് സ്‌പെഷലൈസ്ഡ് പ്ലേസ്‌മെന്റ് സര്‍വീസ് (Zentrale Auslands- und Fachvermittlung-ZAV) പ്രതിനിധി മാര്‍ക്കസ് മത്തേസന്‍ എന്നിവര്‍ അഭിമുഖങ്ങള്‍ക്കു നേതൃത്വം നല്‍കി. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് ഉള്‍പ്പെടെയുളളവരും സംബന്ധിച്ചു.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുളള ജര്‍മ്മന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായ (ഗോയ്ഥേ, ടെല്‍ക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു അപേക്ഷിക്കാന്‍ അവസരം. ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.