റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളിൽ വൻ കുതിപ്പ്
മുംബൈ: ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ്16 ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പാണ് പ്രകടമായത്. 2.17 ശതമാനം ആണ് മൂല്യം വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു ഓഹരിയ്ക്ക് 2,190.75 രൂപയാണ് വില. ഒരുഘട്ടത്തില്‍ വില 2,197 രൂപ വരെ എത്തി. ഇത് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നതും കാണാം. എന്തായാലും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ മികച്ച നേട്ടത്തിലാണുള്ളത്.
ആഗോള എണ്ണ ഭീമന്‍മാരായ സൗദി അരാംകോയും റിലയന്‍സുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന എന്ന ബ്ലൂംബെര്‍ഗ് വാര്‍ത്തയായിരുന്നു ഓഹരി വിപണിയിലെ ഈ കുതിപ്പിന് കാരണം എന്നാണ് വിലയിരുത്തുന്നത്. സൗദി അരാംകോ, റിലയന്‍സിന്റെ ഓയില്‍ റിഫൈനിങ് ആന്റെ കെമിക്കല്‍ ബിസിനസില്‍ ഓഹരി നിക്ഷേപം നടത്തുമെന്നാണ് കരുതുന്നത്.