റഫാല്‍ വിമാന നിര്‍മാണം: ഇന്ത്യയില്‍ പങ്കാളിയെ കണ്ടെത്താന്‍ ഫ്രാന്‍സ്, മോദി-മാക്രോണ്‍ ചര്‍ച്ചയില്‍ വിഷയമുന്നയിക്കും
 


ദില്ലി: റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് പങ്കാളികളെ കണ്ടെത്താന്‍ ഫ്രാന്‍സ്. ഇന്ന് പ്രധാനമന്ത്രിയും ഇമ്മാനുവല്‍ മക്രോണും നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഉയര്‍ന്നു വരുമെന്നാണ് വിവരം. റഫാലിനു പുറമെ കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ വ്യോമസേന. ടാറ്റ അടക്കം കമ്പനികള്‍ ഇതിനായി പരിഗണനയിലുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്നലെ രാത്രിയാണ് മക്രോണ്‍ മുംബൈയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലരയ്ക്ക് 114 പുതിയ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മൂന്നേകാല്‍ ലക്ഷം കോടി രൂപയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. കരാര്‍ പ്രകാരം ഭൂരിഭാ?ഗം വിമാനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ധാരണ. നാളെ രാവിലെ ദില്ലിയില്‍ എത്തുന്ന മക്രോണ്‍ എഐ സമ്മിറ്റിന്റെ പ്ലീനറി സെഷനില്‍ പങ്കെടുക്കും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media