ദില്ലിയില്‍ വന്‍ തീപിടിത്തം; 20 പേര്‍ മരിച്ചു;    കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയും അപകടം 


ദില്ലി: ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലില്‍ നിരവധി പേര്‍ ഉണ്ടായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. 

ആദ്യ ഘട്ടത്തില്‍ മൂന്ന് പേരെയേ രക്ഷിക്കാനായുള്ളൂ. പിന്നീട് മുപ്പതിലേറെ പേരെ രക്ഷിച്ചു. ഇടുങ്ങിയ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സിന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ആദ്യ ഘട്ടത്തില്‍ ദുഷ്‌കരമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

ആളിക്കത്തുന്ന തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപ്പെടാനായി ചിലര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. പ്രാദേശികവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media