ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് കൊണ്ടുപോയതിന് പിടിയിലായ സ്ത്രീകള്‍ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
 


കൊച്ചി: ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് കൊണ്ടുപോയതിന് പിടിയിലായവര്‍ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ മോഡലുമായ അലീന എബ്രഹാം ഉള്‍പ്പെടെ അറസ്റ്റിലായ 3 പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദുബായില്‍ ഇവന്റ് മാനേജ്മന്‍ സ്ഥാപനം നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ് മലയാളികളായ രണ്ടു സ്ത്രീകളാണ് രണ്ടും അഞ്ചും പ്രതികള്‍

മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ ജോലികള്‍ വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോവുകയും അവിടെ വച്ച് ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ ജോലി വാഗ്ദാനം ചെയ്തതിന് പണം നല്‍കിയ ശേഷം എത്തിയ ഒരു യുവതി താന്‍ നേരിട്ട പീഡനങ്ങള്‍ തുറന്നുപറയുന്നത് പുറത്തുവന്നിരുന്നു. 

ദുബായില്‍ എത്തിയ ഉടന്‍ ഒരു ഫ്‌ളാറ്റിലേക്കാണ് കൊണ്ടുപോയത് അവിടെ  എട്ടോളം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. സന്ധ്യയുടെ നേതൃത്വത്തില്‍ ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു. തുടര്‍ന്ന് ഒരു ക്ലയിന്റ് കാണാന്‍ വരുമെന്ന് അറിയിക്കുകയായിരുന്നു. ഇത് നിരസിച്ച യുവതിയെ മര്‍ദിക്കുകയും ലഹരി മരുന്ന് കുടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു പീഡനങ്ങള്‍. യുവതി അസന്മാര്‍ഗിക ജീവിതം നയിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഫ്‌ലാറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ മാര്‍ഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട പീഡനത്തിനൊടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസില്‍ പരാതി നല്‍കിയത്.  

വളരെ ഗൗരവമേറിയ കേസാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം എസിപി കെ.ജി.സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മരട് എസ്എച്ച് അബ്ദുള്‍ മനാഫും അന്വേഷണ സംഘത്തിലുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. സമാന വിധത്തില്‍ ക്രൂരതകള്‍ നേരിടേണ്ടി വന്ന മറ്റൊരു ജില്ലക്കാരിയായ യുവതിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
സന്ധ്യയും അലീനയുമാണ് യുവതികളെ കണ്ടെത്തി ദുബായിലെത്തിക്കുന്ന ഏജന്റുമാര്‍ എന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇത്തരത്തില്‍ ദുബായില്‍ വച്ച് ഫാഷന്‍ വര്‍ക്ഷോപ്പ് നടത്തുന്ന കാര്യവും അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊച്ചിയിലെ ഗൂണ്ടാ സംഘങ്ങളുമായി അലീനയ്ക്ക് അടുത്ത ബന്ധമുണ്ടത്രെ. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media