സംസ്ഥാനത്ത് സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനം ഇന്ന് മുതല്‍
നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനമാരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ച തിയേറ്റര്‍ തുറക്കാന്‍ അനുവാദം ലഭിച്ചെങ്കിലും രണ്ട് ദിവസത്തെ ശുചീകരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കും ശേഷം ഇന്നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
ജയിംസ് ബോണ്ട് ചിത്രം 'നോടൈം ടു ഡൈ' ആണ് തിയറ്ററുകളില്‍ ആദ്യമെത്തുന്നത്. അതേസമയം മലയാള സിനിമ റിലീസിങ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഫിലിം ചേമ്പര്‍ ഇന്ന് യോഗം ചേരും.