മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങള്‍ നല്‍കട്ടെ, എന്നിട്ട് ബില്ലുകളില്‍ ഒപ്പിടാം'; നിലപാടിലുറച്ച്  ഗവര്‍ണര്‍
 


തിരുവനന്തപുരം : മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങള്‍ നല്‍കാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇപ്പോഴും സര്‍ക്കാറിന് വ്യക്തതയില്ലന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.  

വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരുകള്‍ കോടതിയില്‍ വരുന്നത് വരെ ഗവര്‍ണര്‍മാര്‍ ബില്ലിന്മേല്‍ നടപടി എടുക്കാത്തതെന്താണെന്ന ചോദ്യമുയര്‍ത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  ഗവര്‍ണര്‍മാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓര്‍ക്കണമെന്നും സൂചിപ്പിച്ചു. ''സുപ്രീംകോടതിയില്‍ ഹര്‍ജി വന്നതിനു ശേഷം മാത്രമാണ് ഗവര്‍ണര്‍മാര്‍ നടപടി എടുക്കുന്നത്. എന്തിന് അതുവരെ കാത്തിരിക്കണം. ഗവര്‍ണര്‍മാരും ഭരണഘടന തത്വങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം''. ഗവര്‍ണര്‍മാര്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media