രാജ്യത്ത് 31,222 പേര്‍ക്ക് കൂടി കോവിഡ്; രോഗികള്‍ പകുതിയിലധികവും കേരളത്തില്‍


ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 31222പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ഇതില്‍ 19688രോഗികളും കേരളത്തിലാണ്. 290 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 135 മരണങ്ങളും കേരളത്തിലാണ്. 

അതേസമയം തിങ്കളാഴ്ച മാത്രം രാജ്യത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 11 ദിവസത്തിനിടയില്‍ മൂന്നാം തവണയാണ് ഒരു ദിവസം ഇത്രയും ഡോസ് വിതരണം ചെയ്യുന്നത്. ഇതോടെ 69.68 ഡോസ് വാക്‌സിന്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. നേരത്തെ ഇന്ത്യ ദിവസേന 1.25 കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

കേരളത്തില്‍ ഇന്നലെ 19,688 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.71 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,38,782 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, കോവിഷീല്‍ഡ് വാക്‌സിന്റെ 84 ദിവസത്തെ ഇടവേള 28 ദിവസമാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലന്ന് ഹൈക്കോടതി പറഞ്ഞു. കോവിന്‍ പോര്‍ട്ടലില്‍ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media