കോഴിക്കോട്:സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റിസര്‍വ്വീസ് സഹകരണ ബാങ്കും എംവിആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ 'പിങ്ക് ഒക്ടോബര്‍' സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ്് ചാലപ്പുറത്തെ സിറ്റി ബാങ്ക് ഹെഡോഫീസില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗസിലറും മുന്‍ ഐഎംഎ പ്രസിഡന്റുമായ ഡോ.പി.എന്‍. അജിത ഉദ്ഘാടനം ചെയ്തു. ചാലപ്പുറം വാര്‍ഡ് കൗസിലര്‍ ഉഷാദേവി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കുവര്‍ക്ക് 1000 രൂപ നിരക്കില്‍ മാമോഗ്രാം ടെസ്റ്റ് ചെയ്യുതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യാമ്പ് ഇന്നു കൂടി ഉണ്ടായിരിക്കുതാണ്. ചടങ്ങില്‍ ഡോ.റബേക്ക ജോ, ഡോ. ജയമീന, ശിവദാസന്‍.എ, ബീരാന്‍കോയ, അബ്ദുള്‍ അസീസ്.എ, സാജു ജെയിംസ്, സിന്ധു. പി. എം ,രഞ്ജു.എം.സി.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.