കോഴിക്കോട്: കള്ളന്‍തോട് എംഇഎസ് രാജ റസിഡന്റ്ഷ്യല്‍ സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 29ന് തുടക്കമാവും. 29ന് വൈകീട്ട് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ നടക്കുന്ന ചടങ്ങ് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ടി.എ റഹീം എംഎല്‍എ, എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
അമ്പതാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. തിരുവനന്തപുരം സ്വദേശി ഡോ. സീന കെ. രൂപകത്പ്പന ചെയ്തതാണ് ലോഗോ
വാര്‍ത്താ സമ്മേളനത്തില്‍ പി.എച്ച്.മുഹമ്മദ്, ഹസന്‍ തിക്കോടി, എ.ടി.എം അഷറഫ്, കെ.വി. സക്കീര്‍ ഹുസൈന്‍, രമേഷ് കുമാര്‍ സി.എസ് എന്നിവര്‍ പങ്കെടുത്തു.