സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: കുത്തനെയുള്ള ഇടിവില്‍ നിന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. പവന് ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞ് 35,000 രൂപയായി ആണ് വില മാറിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. 1814.25 ഡോളറിലാണ് സ്വര്‍ണ വില.
ഫെബ്രുവരിയില്‍ ഇതുവരെ കുറഞ്ഞത് പവന് 1,800 രൂപയാണ്. ഫെബ്രുവരി ഒന്നിന് പവന് 36,800 രൂപയില്‍ ആയിരുന്നു വ്യാപാരം തുടങ്ങിയത് . ജനുവരിയില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 800 രൂപയാണ് കുറഞ്ഞത്. ജനുവരി 16 മുതല്‍ 18 വരെയുള്ള തിയതികളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വില. പവന് 36,400 രൂപയായി ആണ് വില കുറഞ്ഞത്.