ഉദ്ഘാടനം ഞായറാഴ്ച ബിഹാറിലെ  കട്ടിഹാറില്‍
 

 ആസ്റ്റര്‍ ഫോക്കസ് സഞ്ചരിക്കുന്ന ആശുപത്രി ബിഹാറില്‍


 


കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ഫോക്കസ് ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രിക്ക്  ഞായറാഴ്ച ബിഹാറിലെ കട്ടിഹാറില്‍ തുടക്കമാവും. 30 ലക്ഷത്തോളം ഗ്രാമീണര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ടെ നിര്‍വഹിക്കും. പുര്‍നിയ എംപി പപ്പു യാദവ്,  കട്ടിഹാര്‍ എംപി താരിഖ് അന്‍വര്‍,  ജില്ലാ കലക്റ്റര്‍ മനീഷ് കുമാര്‍ മീണ എന്നിവര്‍ വിവിധ പദ്ധതികള്‍  പ്രഖ്യാപിക്കും. 

ചെറിയ ചികിത്സകള്‍ പോലും വലിയ ആര്‍ഭാടമായി കരുതപ്പെടുന്ന ബിഹാറിലെ ദരിദ്ര ഗ്രാമങ്ങളിലാണ് മൊബൈല്‍ മെഡിക്കല്‍ വാന്‍ സന്ദര്‍ശനം നടത്തുക. വാഹനത്തില്‍ സ്ഥിരമായി ഡോക്റ്റര്‍, നഴ്സ്, അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവര്‍ ഉണ്ടായിരിക്കും. ഗ്രാമങ്ങളില്‍ ഇടവിട്ട ദിവസങ്ങളില്‍ വാഹനം സഞ്ചരിക്കും. ചികിത്സയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനായി ഒരു ഗ്രാമത്തില്‍ ഒരു മാസം മൂന്നു തവണ വാഹനം എത്തും. ഇത്തരത്തില്‍ പ്രതിമാസം ഒന്‍പത് സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 

45 ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രാഥമിക ക് ചെലവ്. പ്രതിവര്‍ഷം 25 ലക്ഷം രൂപ നടത്തിപ്പു ചെലവുവരും. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ കട്ടിഹാര്‍ ജില്ലയിലെ നിമ ഫലാഹ് അക്കാഡമിയില്‍ പൂര്‍ത്തിയായി വരുന്നു. ഉച്ചയ്ക്ക് 12ന്  നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എസ്ഡിഎം കുമാര്‍ സിദ്ധാര്‍ഥ്, മുന്‍വിദ്യാഭ്യാസ മന്ത്രി രാമപ്രകാശ് മഹതൊ, കട്ടിഹാര്‍ മെഡിക്കല്‍ കോളെജ് ചാന്‍സലര്‍ അഹമ്മദ് അശ്ഫാഖ് കരീം, വിഡിഒ ശാന്തകുമാര്‍ തുടങ്ങിയവരും പങ്കെടുക്കും. 

ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആസ്റ്റര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വോളന്റിയര്‍ ആണ് പദ്ധതിയുടെ പങ്കാളി.  നിലവില്‍ ആസ്റ്ററിന് രാജ്യമാകെ 18 മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍ ഉണ്ട്. ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ, ആതുരസേവന, പാര്‍പ്പിട, സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയാണ് ഫോക്കസ് ഇന്ത്യ. നാല് സംസ്ഥാനങ്ങളിലായി ഇതിനകം 229 വീടുകള്‍, 404 ഹാന്‍ഡ് പമ്പുകള്‍, 10,000 കമ്പിളികള്‍ എന്നിവ നല്‍കിയിട്ടുണ്ട്. 

വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം കെ.വി, ഫോക്കസ് ഇന്ത്യ സിഇഒ ഡോ. യു.പി  യഹിയാ ഖാന്‍, ഡെപ്യൂട്ടി സിഇഒ സി.പി  അബ്ദുല്‍ വാരിഷ്, പി. ആര്‍ മാനേജര്‍ മജീദ് പുളിക്കല്‍, ഫൈസല്‍ ഇയ്യക്കാട് എന്നിവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media