സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . പവന് 120 രൂപയുടെ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാമിന് 4485 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായിരുന്നു വില. നവംബര്‍ 24ന് ആണ് സ്വര്‍ണ വില പവന് 35,760 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നായിരുന്നു ഇത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ട്രോയ് ഔണ്‍സിന് 1,797.52 ഡോളറിലാണ് വ്യാപാരം.