ലിംഗസമത്വം ഉറപ്പാക്കണമെങ്കില്‍ പുരുഷന്മാരുടെ വിവാഹപ്രായം18 ആയി കുറയ്ക്കണം; ബൃന്ദാ കാരാട്ട്


ദില്ലി; കേന്ദ്ര സര്‍ക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കില്‍ പുരുഷന്മാരുടെ വിവാഹപ്രായം 21-ല്‍ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന തീരുമാനം തീര്‍ത്തും തെറ്റാണ്. ലിംഗ സമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായം 21-ല്‍ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടത്.

ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
സ്ത്രീകളുടെ വിവാഹ പ്രായം 18-ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് വ്യക്തമാക്കി ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media