ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 102 പോയന്റ് താഴ്ന്ന് 49,478ലും നിഫ്റ്റി 29 പോയന്റ് നഷ്ടത്തില്‍ 14,566ലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, എച്ചഡിഎഫ്‌സി, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ടൈറ്റാന്‍, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, ഐടിസി, റിലയന്‍സ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിഎസ്ഇ, ഐടി, ബാങ്ക്, എഫ്എംസിജി, മിഡ്ക്യാപ്, സമോള്‍ ക്യാപ്് സൂചികകളെല്ലാം നഷ്ടത്തിലാണ്. എല്‍ആന്റ്ടി, പിവിആര്‍ തുടങ്ങി 15 കമ്പനികള്‍ ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ഇന്നു പുറത്തു വിടും.