ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ നിര്‍ദേശം; തിങ്കള്‍ മുതല്‍ വെള്ളി വരെ ആയേക്കും
 


ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവര്‍ത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദേശിച്ചു.
യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം അടിമുടി മാറും. നിര്‍ദേശം അനുസരിച്ച്, പുതുക്കിയ പ്രവര്‍ത്തന സമയം രാവിലെ 9:15 മുതല്‍ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 3:30 വരെയും ആയിരിക്കും. മറ്റ് ഇടപാടുകള്‍  3:30 മുതല്‍ 4:45 വരെയും പരിഷ്‌കരിക്കും.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം അര മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങള്‍ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങള്‍ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവില്‍ 2 ശനിയാഴ്ചകള്‍ അവധി ദിനമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സര്‍ക്കാരും ആര്‍ബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.

നിലവില്‍ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ ഇനി മുതല്‍ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍  ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media