ഇന്ത്യയിലെ ആമസോണിന്റെ  ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നതായി സൂചന.


പ്രമുഖ ഇ-കൊമേഴ്‌സ് വിപണന സ്ഥാപനമായ ആമസോണിന്റെ ഇന്ത്യയിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരമാനം എന്നിവ ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ  ആവശ്യം. എന്നാല്‍ സമരം എപ്പോള്‍ നടത്തുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സമരം ആമസോണിനെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, കഴിഞ്ഞ ആഴ്ച പൂനെയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ സമരമെന്നാണ് സൂചന. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ഡെവിവറി പാര്‍ട്‌ണേഴ്‌സാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ പ്രധാന നഗരങ്ങളിലെ ഡെലിവറി പാട്ണര്‍മാരുമായി കൂടിക്കാഴ്ച  നടത്തിയെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.  പ്രധാനമായും  ദില്ലി, പൂനെ, ഹൈദരാബാദ്, ബംഗളൂരു എന്നീ മേഖകളിലെ ജീവനക്കാരആണ്  24 മണിക്കൂര്‍ നേരത്തേക്ക്  സമരം  നടത്തുമെന്നാണ് സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media