റിലീസ് ദിനത്തേക്കാള്‍ കളക്ഷനുമായി 5-ാം ദിനത്തിലും വടക്കന്‍ വീരഗാഥ
 


റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ ഏറ്റവും ഒടുവിലായി എത്തിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ. എംടിയുടെ തിരക്കഥയില്‍ 1989 ല്‍ ആദ്യം റിലീസ് ചെയ്യപ്പെട്ട വീരഗാഥ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ്. കലാപരമായി ഏറെ മുന്നിട്ട് നില്‍ക്കുന്ന ചിത്രം നിര്‍മ്മാതാക്കളായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് വലിയ ലാഭം നേടിക്കൊടുത്ത ചിത്രം കൂടിയാണ്. മമ്മൂട്ടിക്കും എംടിക്കും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങളും നേടിക്കൊടുത്ത ചിത്രത്തിന്റെ റീ റിലീസ് ഫെബ്രുവരി 7 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

റീമാസ്റ്റര്‍ ചെയ്ത് ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സിനിമാപ്രേമികള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒരു വടക്കന്‍ വീരഗാഥ. ഈ ചിത്രത്തിന്റെ റീ റിലീസിന് മുന്‍പായുള്ള പ്രൊമോഷന് മമ്മൂട്ടിയും പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ റീ റിലീസിന് ആദ്യ ദിനം ലഭിച്ച പ്രതികരണം ചിത്രത്തെ ഇഷ്ടപ്പെടുന്നവരെ തെല്ലൊന്ന് നിരാശരാക്കുന്നതായിരുന്നു. എന്നാല്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് തുടര്‍ന്നുള്ള ഓരോ ദിനങ്ങളിലും ചിത്രം കളക്ഷന്‍ കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയിലും അനുഭവം പങ്കുവച്ചുകൊണ്ട് എത്തുന്നുണ്ട്. റിലീസ് ചെയ്യപ്പെടാത്ത ചില പ്രധാന സെന്ററുകളിലേക്കും ചിത്രം എത്തുകയും ചെയ്തു. ഇതെല്ലാം ബോക്‌സ് ഓഫീസിനെ സ്വാധീനിക്കുന്നുണ്ട്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 9 ലക്ഷം മാത്രം നേടിയ ചിത്രം രണ്ടാം ദിനം 14 ലക്ഷവും മൂന്നാം ദിനം 18 ലക്ഷവും നേടി. മൂന്നാം ദിനമായ ഞായറാഴ്ചയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയത്. തിങ്കളാഴ്ച 8 ലക്ഷവും ചൊവ്വാഴ്ച 10 ലക്ഷവും. അങ്ങനെ ആദ്യ അഞ്ച് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 59- 60 ലക്ഷം റേഞ്ചില്‍ ചിത്രം നേടിയതായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കേരളത്തിന് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുബനേശ്വര്‍, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലൊക്കെ ചിത്രത്തിന് റിലീസ് ഉണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ ഇടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. 4 കെ, ഡോള്‍ബി അറ്റ്‌മോസിലാണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് എത്തിയിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media