എയര്‍ ഇന്ത്യയില്‍ നിന്ന് 45 ലക്ഷം
യാത്രക്കാരുടെ വിരങ്ങള്‍ ചോര്‍ന്നു
ദില്ലി: ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. 25 ഓഗസ്റ്റ് 2011 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സര്‍വര്‍ ഹാക്ക് ചെയ്തതിലൂടെ ചോര്‍ന്നത്.
ജനനത്തീയതി. വിലാസം, പാര്‍പോര്‍ട്ട്, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഈവര്‍ഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യ വ്യക്തമാക്കി.