പഞ്ചാബിൽ നാളെ മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാം.
പഞ്ചാബിൽ നാളെ മുതൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത് .
വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് സർക്കാർ നടത്തുന്ന എല്ലാ ബസുകളിലും പഞ്ചാബിലെ സ്ത്രീകൾക്ക്സൗജന്യമായി യാത്ര ചെയ്യാമെന്ന് പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിയുടെ അംഗീകാരം കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.